Tuesday, 29 November 2011

സ്വാഗതം

9 വയസ്സ് - അവളെന്റെ ഷര്‍ട്ട്‌ന്റെ  പോക്കറ്റില്‍ കയ്യിട്ടു അതിലുണ്ടായിരുന്ന പേപ്പര്‍ എടുത്തു. ഞാന്‍ പ്രണയ പരവശനായി. പറയാന്‍ ധൈര്യം ഉണ്ടായില്ല. ഞാനും എന്റെ മനസും മാത്രം. 

14 വയസ്സ്-  അവള്‍ കൂടുതല്‍ അടുപ്പം കാണിച്ചു. എനിക്ക് വീണ്ടും പ്രണയ പരവശം. ഞാന്‍ പറഞ്ഞു. അവള്‍ തഴഞ്ഞു. ഞാനും എന്റെ മനസും മാത്രം 

19 വയസ്സ്- പറഞ്ഞു. സ്വീകരിച്ചു. പ്രണയസുരഭില നാളുകള്‍. ഞാനും അവളും. 

24 വയസ്സ് - 3 പേരും വിവാഹം കഴിഞ്ഞു ഭര്‍ത്താവും കുട്ടികളുമായി ജീവിക്കുന്നു. ആശംസകള്‍.

29 വയസ്സ് വരെ കാത്തിരിക്കാന്‍ താല്പര്യമില്ല.  :)

Tuesday, 6 September 2011

പുകവലി

പത്താം ക്ലാസ്സിലെ ചേട്ടന്മാരയിരുന്നു എന്റെ പ്രധാന കൂട്ടുകാര്‍. 6-)o ക്ലാസ്സുകരനയിരുന്ന എനിക്ക് പ്രധാന ഗുരുനാഥന്മാര്‍ അവരായിരുന്നു. പുകവലി എന്താണെന്നു പറഞ്ഞതും പഠിപ്പിച്ചതും അവരായിരുന്നു. പുരുഷനകാനുള്ള ആദ്യ പടി അതാണെന്ന് എനിക്കും തോന്നി.കാജ ബീഡി,സിസേര്സ്,വില്‍സ് തുടങ്ങി എല്ലാ ബ്രാണ്ടും പരീക്ഷിച്ചു. ഒന്നും കിടിയില്ലേലും കടലാസ് ചുരുടി വലിച്ചു. അപ്പന്‍ കയ്യോടെ പിടിക്കാന്‍ അധികം കാലം വേണ്ടി വന്നില്ല. പക്ഷെ അപ്പന്‍ ഒന്നും പറഞ്ഞില്ല, ഒരു തല്ലു പോലും തന്നില്ല. എനിക്ക് ടെന്‍ഷന്‍ ആയി. ഒരു പിടിയും കിട്ടുന്നില്ല. അടുത്ത ദിവസം അപ്പന്‍ എന്നെ വിളിച്ചു ഒരു സിഗരട് കയ്യില്‍ തന്നു " മോന്‍ വലിച്ചോ". എനിക്ക് നല്ല സുഖം തോന്നി. തൊണ്ടയിലെ വെള്ളം വറ്റി. "എനിക്ക് വേണ്ട " ഞാന്‍ പറഞ്ഞു. അപ്പന്‍ അമ്മയെ വിളിച്ചു. സിഗരട് കത്തിച്ചു അപ്പന്‍ ആദ്യം വലിച്ചു പുറകെ അമ്മയും. രണ്ടു പേരും ചുമച്ചു കൊണ്ടേയിരുന്നു.നിനക്ക് വേണ്ടേ എന്ന് അപ്പന്‍ പിന്നെയും ചോദിച്ചു.പിന്നെ എനിക്ക് ഒരിക്കലും വേണ്ടി വന്നില്ല.
parenting എന്താണെന്നു അന്ന് എനിക്ക് അറിയില്ലായിരുന്നു . പക്ഷെ ഇപ്പോള്‍ കുറച്ചു മനസ്സിലായി. അപ്പനോട് സ്നേഹം തോന്നുന്നു.